Monday 8 April 2013

മറഡോണ വന്നപ്പോൾ

മറഡോണ അടുത്തിടെ നമ്മുടെ കേരളത്തിൽ വന്നിരുന്നല്ലോ.. എന്നാൽ അദ്ദേഹത്തിന്‌ അന്ന് നല്കിയ സീകരണത്തിൽ ചില പോരായ്മകൾ ഉണ്ടായതായി എനിക്ക് തോന്നുന്നു . അതിലൊന്ന് ആരോ ഒരാൾ എല്ലാഴ്പോഴും താരത്തിന്റെ തോളിൽ തന്നെ കൈ വെച്ച് പല തവണ ഫോട്ടോക്ക് പോസ് ചെയ്തത് താരത്തിനു ഇഷ്ട്ടമായിരിക്കില്ല. മറ്റൊന്ന് കേരളത്തിന്റെ ഒരു പഴയ കളിക്കാരനായ vijayan അദ്ദേഹത്തെ തലപ്പന്ത് കളിയിലൂടെ തോല്പിച്ചത് ശരിയായില്ല . കാരണം വിജയന്   മറഡോണ വരും മുമ്പ് തന്നെ അങ്ങനെ ഒരു കളി താരവുമായി കളിക്കണമെന്ന്   തീരുമാനിച്ച് പ്രാക്ടീസ് ചെയ്തതാവാം. എന്നാൽ മറഡോണ അങ്ങനെ ഒരു കളി കരുതീട്ടുമുണ്ടാവില്ല . ഈ പോസ്റ്റ്‌ അന്ന് എഴുതാൻ കരുതിയതായിരുന്നു. അല്പം വൈകിപ്പോയി . 

Friday 7 December 2012

പ്ലീസ്.. ഒന്ന് കൂടി

എന്റെ മുന്‍ പോസ്റ്റ്‌ വളരെ കുറഞ്ഞ സമയമേ ബ്ലോഗ്റോളില്‍ നിന്നിട്ടുള്ളൂ.അതിനാല്‍ older postil പോയി വായിക്കാത്തവര്‍ ഒന്ന് കൂടി വായിക്കൂ.             

Friday 9 November 2012

ഭൂകമ്പത്തിന്‍റെ മൂന്നാമത്തെ കാരണം [post 6]

ഇത്എഴുതുന്നതിന്‍റെ  തലേ ദിവസം പോലും എവിടെയൊക്കെയോ ഭൂകമ്പം ഉണ്ടായതായി peperil വായിച്ചു.വര്‍ദ്ധിച്ചു വരുന്ന ഭൂകമ്പത്തിന്‍റെ  കാരണങ്ങളില്‍ രണ്ടെണ്ണം ഞാന്‍ മുന്‍ പോസ്റ്റില്‍ എഴുതുകയുണ്ടായി.അത് പോലെ  ഭൂകമ്പങ്ങള്‍ക്ക് കാരണമാവുന്ന ഒന്നാണ് വാഹനങ്ങളുടെ വര്‍ദ്ധന.ഇന്ന് ഒരു റോഡ്‌ അപ്പുറത്തേക്ക്  മുറിച്ചു കടക്കാന്‍ വാഹനങ്ങള്‍ തുടരെ തുടരെ വന്നു കൊണ്ടിരിക്കുന്നതിനാല്‍ വളരെ സമയം കാത്തിരിക്കേണ്ടി വരുന്നു.ഇങ്ങനെ നിമിഷം പ്രതി ഈ ജില്ലയിലെന്നല്ല ഈ കേരളത്തിലെന്നല്ല ഈ ഇന്ത്യയിലെന്നല്ല  ലോകമൊട്ടുക്കും ഇടവിടാതെ വാഹനങ്ങള്‍  ഓടിക്കൊണ്ടിരിക്കുകയാണ്.ഒരു 500 വര്‍ഷം മുമ്പത്തെ അവസ്ഥ ആലോചിച്ചു നോക്കൂ.അന്ന് ഭൂമിക്ക്  ഒരു പരിച്ചയവുമില്ലാത്തതാണ് ഭൂമിയിലൂടെ ഈ വിതം ഓടിക്കൊണ്ടിരിക്കുന്നത്.ഇത് ഭൂകമ്പത്തിന്‍റെ  ഒരു പ്രധാന കാരണമാണ്.വാഹനങ്ങളുടെ പെരുപ്പം വായു മലീമാസമാക്കുന്നതിനു പുറമേ ഭൂകമ്പത്തിനും കാരനമാവുന്നുന്ടെന്നു  ഞാന്‍ പറയുമ്പോള്‍ എനിക്ക് ഭ്രാന്തുണ്ടോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.എന്നാല്‍ ഓര്‍ക്കുക.എന്‍റെ  ഊഹങ്ങള്‍ പലതും തെറ്റാറില്ല.എങ്ങനെയാണ് ലോകത്തുള്ള വാഹനപ്പെരുപ്പം ഭൂമികുലുക്കത്തിലേക്ക്  നയിക്കുന്നത് എന്ന് ഒരു ഉദാഹരണത്തിലൂടെ പറയാം.ഒരു പശു പറമ്പില്‍  പുല്ലു  തിന്നു കൊണ്ടിരിക്കയാണ് എന്ന് വിചാരിക്കുക.ആ പശുവിന്‍റെ  ശരീരത്തില്‍ ഏതെങ്കിലും പക്ഷികള്‍ വന്നിരിക്കുന്നു എന്നും കരുതുക.എന്നാല്‍ ആദ്യമൊക്കെ പശുവിനു അതൊരു സുഖമായി  തോന്നാമെങ്കിലും പക്ഷികളുടെ എണ്ണം കൂടുതലായാല്‍ പശു എന്ത് ചെയ്യും.അതിനു പ്രതികരിക്കാന്‍ കയ്യില്ലാത്തത് കൊണ്ട്‌ ഒറ്റ കുടച്ചില്‍ വെച്ച് കൊടുക്കും.പക്ഷികളെല്ലാം പറക്കുകയും  ചെയ്യും. അത് പോലെയാണ് ഈ ഭൂമിയുടെ അവസ്ഥ എന്ന് മനസ്സിലാക്കുക.ഇനി ഇതിലും ഉചിതമായ ഒരു ഉദാഹരണം നോക്കൂ.ഒരാളുടെ തലയില്‍ കണ്ടമാനം പേനുകള്‍ അധികരിച്ചിരിക്കുന്നു എന്ന് വിചാരിക്കുക..എന്നാല്‍ അയാളെന്തു ചെയ്യും തലയില്‍ മാന്തുകയോ വാരുകയോ ചെയ്യും. എന്നാല്‍ രണ്ട് കയ്യും ഇല്ലാത്ത ആളാനെങ്കിലോ. അസഹനീയത കൊണ്ട് തല കുടയുകയും എവിടേലും കൊണ്ട് പോയി ഉരതുകയോ ചെയ്തേക്കാം.അതെ  ഈ വലിയ ഭൂമിയിലെ ചെറിയ പേനുകലാണ് വാഹനങ്ങള്‍.ഈ വാഹനമെന്ന പേനുകള്‍ വല്ലാതെ അരിക്കാന്‍ തുടങ്ങിയാല്‍  പ്രതികരിക്കാന്‍ കയ്യില്ലാത്ത ഭൂമി കേരളത്തെയും  വൈകാതെ ഒരു കുടച്ചില്‍ കുടഞ്ഞേക്കാം.. .

Thursday 27 September 2012

ഭൂകമ്പത്തിന്റെ മറ്റൊരു കാരണം[post5]

എന്റെ മുന്‍ പോസ്റ്റില്‍ ഭൂകമ്പത്തിന്റെ ഒരു കാരണം ഞാന്‍ പറഞ്ഞിരുന്നല്ലോ.അത് പോലെ തന്നെ ഭൂകമ്പമുണ്ടാവാന്‍ കാരണമായേക്കാവുന്ന മറ്റൊന്നാണ്  പാറ പൊട്ടിക്കല്‍.ഇന്ന്‍ പല ഭാഗങ്ങളിലും  കരിങ്കല്‍ കോറികള്‍ വന്‍ തോതില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.  .ഭൂമിയുടെ അസ്ഥികലാണ് പാറകള്‍.അതായത് മനുഷ്യരടക്കമുള്ള ഓരോ ജീവികളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അസ്ഥികളില്‍ മാംസം പൊതിഞ്ഞ നിലയിലാണല്ലോ.അതേ പോലെ ഒരു ബില്‍ഡിംഗ്‌  നിര്‍മിച്ചിരിക്കുന്നത് കമ്പികളില്‍ കോണ്‍ഗ്രീറ്റ് പൊതിഞ്ഞ നിലയിലാണ് .ഇവിടെ കമ്പികലാണ് അസ്ഥികളായി നല്‍കിയിരിക്കുന്നത് എന്ന പോലെ ഭൂമിയുടെ അസ്ഥികലാണ് പാറകള്‍.ഭൂമി മാത്രമല്ല ചന്ദ്രനും ചൊവ്വാ ഗ്രഹമടക്കമുള്ള  ഗ്രഹങ്ങള്‍ക്ക്‌ പോലും അസ്ഥികലായി ഉള്ളത് പാറകളാണ്. ചന്ദ്രനിലും ചൊവ്വാ ഗ്രഹത്തിലുമെല്ലാം പാറകളും  മലകളും ഉള്ളത് നാമിന്നു  നേരിട്ട് കണ്ടു കൊണ്ടിരിക്കുകയാണല്ലോ.എന്ന് മാത്രമല്ല വന്‍ സ്ഫോടനത്തിലൂടെ പാറകള്‍ പൊട്ടിക്കുമ്പോള്‍ ഭൂമിയില്‍ വന്‍ കമ്പനവും അനുഭവപ്പെടുന്നു.അതിനാല്‍ ഇനിയെങ്കിലും പല പല  ആവശ്യങ്ങള്‍ക്കായി ഭൂമിയുടെ അസ്ഥികലായ  പാറകള്‍ പൊട്ടിക്കല്‍ നിറുത്തി വെക്കാന്‍ ലോഗരാഷ്ട്രങ്ങള്‍ തയ്യാറാവുക.മലകളെയും കുന്നുകളെയും അതിന്റെ പാട്ടിന്നു വിടുക.[അടുത്ത എന്റെ പോസ്റ്റില്‍ വായിക്കുക.[ഭൂകമ്പത്തിന് മൂന്നാമത്തെ കാരണം.]

Wednesday 5 September 2012

ഭൂകമ്പത്തിന്‍റെ ഒരു കാരണം

 ഈ കാലഘട്ടത്തില്‍  ഭൂകമ്പം അല്ലെങ്കില്‍ ഭൂമി കുലുക്കം എന്ന വാക്ക് ഒരു കൊച്ചു കുട്ടിക്ക് പോലും സുപരിചിതമായ വാക്കായിരിക്കുന്നു.ലോകത്തിന്‍റെ നാനാഭാഗങ്ങളിലായി ചെറുതും വലുതുമായ ഭൂകമ്പങ്ങള്‍ ദിനേനെയെന്നോണം നടന്നു കൊണ്ടിരിക്കുകയാണ്.ഒരു 500 വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഭൂകമ്പത്തിന്‍റെ തോത് എത്ത്ര കണ്ട് കൂടിയിട്ടുണ്ട് എന്നത് സമ്പന്ധിച്ച്‌ ശക്തമായ ഒരു പഠനം നടത്തല്‍ ആവശ്യമാണ്‌.പ്രക്ര്തിക്ക് മേലുള്ള മനുഷ്യ വര്‍ഗ്ഗത്തിന്‍റെ ശക്തമായ കടന്ന് കേറ്റമാണ് ഭൂകമ്പമടക്കമുള്ള വന്‍ പ്രക്ര്തി ദുരന്തങ്ങള്‍ക്ക് ഹേതുവാകുന്നത്.ഭൂകമ്പത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് ഭൂമിയിലെ മലകളും കുന്നുകളും വന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കുന്നത് എന്ന് ഭൗമ ശാസ്ത്രക്ഞ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.വിമാനത്താവളത്തിന്റെയും മറ്റ് വികസനത്തിന്‍റെയും പേരില്‍ മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കുമ്പോള്‍ ഓര്‍ക്കുക [ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ അനുകൂലിച്ചോ  പ്രതികൂലിച്ചോ പറയുന്നതല്ല ]നിറയെ യാത്രക്കാരുമായി പോവുന്ന ഒരു കപ്പല്‍ അതിലുള്ള ഒരു ചെറിയ സംഘം അതിലെ ടൂള്‍സുകളും മറ്റും ഇളക്കാന്‍ തുടങ്ങിയാല്‍ കപ്പല്‍ പതിയെ പതിയെ കടലില്‍ മുങ്ങാന്‍ തുടങ്ങുകയും ചെയ്‌താല്‍ ഓര്‍ക്കുക.കപ്പലിലുള്ള മുഴുവന്‍ യാത്രക്കാരുമാവും നശിച്ച് പോവുക.അത് പോലെയാവും ഭൂമിയുടെ അവസ്ഥ.അതെ. ഭൂമി എന്ന ഈ ചെറു ഗോളത്തെ [മറ്റ് ചില ഗ്രഹങ്ങളെ വെച്ച് നോക്കുമ്പോള്‍ ]ഉള്ളില്‍ നിന്നും പുറത്ത്  നിന്നും മനുഷ്യന്‍ ഒരേ സമയം ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ബഹുമാനപ്പെട്ട മഹാത്മാഗാന്തിയുടെ വാക്ക് നമുക്കൊരു പാഠമായിരിക്കട്ടെ..അദ്ദേഹം ഒരിക്കല്‍ പറയുഗയുണ്ടായി ശാസ്ത്രത്തെ ഭയത്തോട് കൂടിയാണ് ഞാന്‍ കാണുന്നതെന്ന്.    അടുത്ത എന്‍റെ പോസ്റ്റില്‍ വായിക്കുക.          ഭൂകമ്പത്തിന്‍റെ മറ്റൊരു കാരണം.

Wednesday 15 August 2012

കടല്‍ ജലം ശുദ്ധീകരിക്കാം.

കടല്‍ ജലം ശുദ്ധീകരിച്ച് ഉപ്പില്ലാത്ത കുടിവെള്ളം വന്‍തോതില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു പ്ലാന്റ് അല്ലെങ്കില്‍ ഒരു പ്രജക്റ്റ്   ഭാവിയില്‍ വളരെ ആവശ്യമായി വന്നേക്കാം. കാരണം mannannayum     മറ്റും നമുക്ക് റേഷന്‍ കടയില്‍  നിന്ന് കാര്ടിനനുസരിച്ച്  ലഭിക്കുന്നത് പോലെ ഭാവിയില്‍ വെള്ളത്തിനും   റേഷന്‍ ഏര്‍പ്പെടുത്തേണ്ട ഒരു ഘട്ടം  സംപവിച്ചാല്‍ എന്താവും സ്ഥിതി.ഭൂഘര്‍ഭ ജലം  ഇനിയും അതിന്‍റെ  അധോഭാഗത്തേക്ക്  കൂടുതല്‍ ആഴ്ന്നിരങ്ങുഗയും മഴ ഭൂമിയിലേക്ക്‌ വേണ്ടത്ര ലഭിക്കാതിരിക്കയും ചെയ്താല്‍...[അങ്ങനെ സംപവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്തിക്കാം.]എങ്കിലും അപകടം മുന്നില്‍ കണ്ടു കൊണ്ട് കടല്‍ ജലം ശുദ്ധീകരിക്കാനുള്ള  ഒരു പ്ലാന്‍റ് ചുരുങ്ങിയത് കേരളത്തിലെ ഓരോ ജില്ലയിലും ഓരോന്ന് വീതമെങ്കിലും  വേണ്ടിയിരിക്കുന്നു.എന്നാണ് എന്‍റെ   അഭിപ്രായം. എന്നാല്‍ വെള്ളത്തിന്  റേഷന്‍ കൊടുത്തിട്ടെങ്കിലും അക്കാലത്ത് നമുക്ക് പിടിച്ച്  നില്‍ക്കാന്നാവും.ഇങ്ങനെ ഞാന്‍ എഴുതാന്‍ കാരണം മേല്‍ പറഞ്ഞ രണ്ട്  കാര്യം തന്നെയാണ്.ഒന്നാമതായി ഓരോ വര്‍ഷവും മഴ കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രക്ഞ്ഞന്മാര്‍  പറയുന്നു.രണ്ടാമതായി ഭൂഗര്‍ഭ ജലവിതാനം മുന്‍കാലത്തെ അപേക്ഷിച്ച് താഴേക്ക്  പോയിക്കൊണ്ടിരിക്കുകയാണ്  എന്നും ഭൂഗര്‍ഭശാസ്ത്രക്ഞ്ഞന്മാര്‍  പറയുന്നു..

Saturday 4 August 2012

നാറുന്ന റയില്‍പാത

നമ്മളില്‍ പലരും ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണല്ലോ.അത് കൊണ്ട് തന്നെ റയില്‍ പാളത്തിലെ വൃത്തി  ഹീനതയെ കുറിച്ച് അധികം  പറയേണ്ടി വരുമെന്ന് തോന്നുന്നില്ല.ഒരു വേനല്‍ക്കാല ദിവസം ഞാന്‍  റയില്‍വേ steshanilirunnu ഒരു പുസ്തകം  വായിച്ച് കൊണ്ടിരിക്കവേ ഇടയ്ക്കിടെ വീശുന്ന കാറ്റില്‍ കാഷ്ട്ടത്തിന്റെ ഗന്തം എന്‍റെ വായനയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.മറ്റൊരിക്കല്‍ മഴയുള്ള  ഒരു ദിവസം ഞാന്‍  രണ്ട് പ്ലാറ്റ് ഫോം മാത്രമുള്ള ഒരു ചെറിയ  റയില്‍വേ steshanil നിന്ന്  മറു വശത്തുള്ള  പ്ലാറ്റ്ഫോമിലേക്ക് നടക്കുകയായിരുന്നു. എന്‍റെ ഒരു കയ്യില്‍ കുടയും മറു കയ്യില്‍ ഒരു കീസുമുണ്ട്. ഉട് വസ്ത്രം  പൊക്കിപ്പിടിച്ച് ഞാന്‍  നടക്കവേ അപ്പോഴാണ്‌ ഞാനാ കാഴ്ച കണ്ടത്.പാളങ്ങളില്‍ പല വര്‍ണ്ണങ്ങളിലുള്ള  കാഷ്ട്ടം പലയിടങ്ങളിലായി  ചിതറിക്കിടക്കുന്നു.ഇരു വശത്തേക്കും നോക്കി വണ്ടി വരുന്നത് നോക്കി നടക്കണോ അതോ കാഷ്ട്ടത്തില്‍ അറിയാതെ ചവിട്ടുന്നത് നോക്കി നടക്കണോ എന്ന് ഞാന്‍ വിചാരിച്ച സന്ദര്‍ഭം....ഇതിനൊരു മാറ്റം വേണ്ടേ. അന്ന്യ രാഷ്ട്രത്തില്‍ നിന്ന് വരുന്ന ആളുകള്‍ കേരളം പച്ചയാര്‍ന്ന സുന്ദര നാടാണ് ദൈവത്തിന്‍റെ നാടാണ് എന്നൊക്കെ പറഞ്ഞ് വരുമ്പോള്‍ നമ്മുടെ റയില്‍ പാളം അവര്‍ കാണുമ്പോള്‍
കണ്ണും മൂക്കും പോത്തേണ്ടി വരുമോ [അവരുടെ നാട്ടിലും ഇങ്ങനെയല്ലെങ്കില്‍